Film NewsKerala NewsHealthPoliticsSports

സി പി ഐ വിട്ട് ബി ജെ പി യിലേക്ക് എത്തിയതിന് തുടർന്ന് വധഭീക്ഷണി ഉണ്ടെന്ന് ബിപിൻ സി ബാബു

02:57 PM Dec 06, 2024 IST | Abc Editor

സി പി ഐ വിട്ട് ബി ജെ പി യിലേക്ക് എത്തിയതിന് തുടർന്ന് വധഭീക്ഷണി ഉണ്ടെന്ന് ബിപിൻ സി ബാബു. ആലപ്പുഴയുടെ മന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തക യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്, ജില്ലാ പൊലീസ് മേധാവിക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്ത് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ ഹൈക്കോടതിയിലും സമീപിക്കുമെന്നും ബിപിന്‍ സി ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നുള്ള സിപിഐഎം മന്ത്രിയായ സജി ചെറിയാൻ പ്രവർത്തക യോഗത്തിൽ പങ്കെടുത്തിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി എന്നെ പ്രതിരോധിക്കാൻ തീരുമാനിച്ചതായി അറിഞ്ഞിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിരോധ രീതി നമുക്കെല്ലാവർക്കും അറിവുള്ളതാണ്. ജില്ലയുടെ മന്ത്രി പ്രവർത്തന യോഗത്തിൽ എന്നെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്,തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ബിബിന്റെ കുറിപ്പ്. ജനിച്ചാൽ ഒരു ദിവസം മരിക്കണം. സഖാവ് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടതാണ്. പുന്നപ്ര വയലാറിൻറെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ പത്തിയൂരിൽ ഇതെല്ലാം നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ ബിജെപിയിൽ അംഗത്വം എടുത്തത് ബിബിൻ സി ബാബു പറഞ്ഞു.

Tags :
Bipin C BabuDeath threat
Next Article