For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പരാതി രാഷ്ട്രീയ പ്രേരിതം; സ്ത്രീധന പീഡന പരാതിയിൽ മുൻ‌കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈ കോടതിയിൽ

04:33 PM Dec 04, 2024 IST | Abc Editor
പരാതി രാഷ്ട്രീയ പ്രേരിതം  സ്ത്രീധന പീഡന പരാതിയിൽ മുൻ‌കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈ കോടതിയിൽ

സ്ത്രീധന പീഡന പരാതിയിൽ മുൻ‌കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈ കോടതിയിൽ. പരാതി രാഷ്ട്രീയ പ്രേരിതം ആണെന്നും വ്യാജം ആണെന്നും മുൻ‌കൂർ ജാമ്യത്തിൽ ബിബിൻ സി ബാബു രേഖപ്പെടുത്തി. താൻ സി പി ഐ എം വിട്ട് ബി ജെ പി യിലേക്ക് ചേർന്നതിന്റെ പകപോക്കൽ ഭാഗമായാണ് പരാതിയെന്നും ബിപിന്‍ ആരോപിച്ചു.ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.

ബിബിൻ 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും , കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഭാര്യ പരാതിയില്‍ ഉന്നയിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്.അതേസമയം കഴിഞ്ഞ ദിവസം ബിപിന്‍ സി ബാബു സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.

Tags :