എം പി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകി ബി ജെ പി പ്രവർത്തകൻ
എം പി സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകി ബി ജെ പി പ്രവർത്തകൻ,ചങ്ങനാശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് സുരേഷ് ഗോപിക്കെതിരെ പ്രധാന മന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ പറഞ്ഞിരിക്കുന്നത് പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപി അല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചെന്നും, പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അപമാനിച്ചെന്നുമാണ് കണ്ണൻ പായിപ്പാട് നൽകിയ പരാതിയിലുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി സുരേഷ് ഗോപി. പരിപാടിക്ക് ശേഷമെത്തിയപ്പോൾ, വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് മന്ത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വരുത്തി അതിൽ കയറി യാത്ര തുടങ്ങി. അൽപ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാറിൽ യാത്ര തുടർന്നു.