Film NewsKerala NewsHealthPoliticsSports

പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം; പ്രശ്‌നം പരിഹരിക്കാൻ കേന്ദ്രനേതൃത്വം 

09:52 AM Nov 27, 2024 IST | Abc Editor

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാലക്കാട് ബിജെപിയിലും, സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.അതുപോലെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് അറിയിച്ചു. അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ തോല്‍വിയിലും , പാലക്കാട് നഗരസഭ വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതുമായുള്ള നേതൃത്വത്തിന്‍റെ കണ്ടെത്തലുകളിൽ കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെിനെതിരെ പൊട്ടിത്തെറിച്ചിരുന്നു.

ഈ ഒരു തോൽ‌വിയിൽ ബിജെപി നേതാവ് എൻ ശിവരാജനും ,പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയും കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ എൻ ശിവരാജനും , പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്ന് ആശങ്കയാണ് ഇപ്പോൾ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

Tags :
BJP and state leadersBJP central leadership
Next Article