Film NewsKerala NewsHealthPoliticsSports

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ എൻ ഡി എ കൺവെൻഷനിലേക്ക്  എത്തിക്കാൻ ബി ജെ പി തീവ്ര ശ്രമം തുടരുന്നു

11:56 AM Oct 28, 2024 IST | suji S

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ എൻ ഡി എ കൺവെൻഷനിലേക്ക്  എത്തിക്കാൻ ബി ജെ പി തീവ്ര ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനായി മുതിർന്ന നേതാക്കൾ ശോഭ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭയുടെ അസാന്നിധ്യം കോൺഗ്രെസ്സുകാർ ചർച്ച ആക്കിയിരുന്നു.ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന് കെസുരേന്ദ്രൻ അറിയിച്ചു. ശോഭ സുരേന്ദ്രനെ ചുറ്റിപറ്റി തെറ്റായ പ്രചാരണം മാധ്യമങ്ങൾ നടത്തുന്നു എന്നും കെ സുരേന്ദ്രൻ പറയുന്നു.

ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ വരണമെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയിൽ ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. പാലക്കാട് ബിജെപിക്ക്മി കച്ച സംഘടനാ സംവിധാനമുണ്ട്.പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ കാണാൻ നെട്ടോട്ടമോടുകയാണ്  സ്ഥാനാർത്ഥികൾ . കഴിഞ്ഞ ദിവസം പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രചാരണം.

Tags :
BJPNDA conventionPalakkad by-electionshobha surendran
Next Article