Film NewsKerala NewsHealthPoliticsSports

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യ മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

02:23 PM Dec 04, 2024 IST | Abc Editor

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്‌യും, നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ. ഫഡ്നാവിസിന് മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ചത് നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ആണ്, ദേവേന്ദ്ര ഫഡ്നാവിസിനുഎട്ട് സുപ്രധാന വകുപ്പുകളുടെ ചുമതല ഉണ്ടാകുമെന്നാണ് സൂചനകൾ. ഫ‍ഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തിൽ നേതാവായി തിരഞ്ഞെടുത്തു കഴിഞ്ഞു.

ഉപമുഖ്യ മന്ത്രിമാരായി അജിത് പവാറും ഏക്നാഥ് ഷിൻഡെയും  ഉണ്ടാകും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ,മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Tags :
BJP leader Devendra FadnavisMaharashtra Chief Minister tomorrow
Next Article