പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും താൻ നിർവഹിച്ചിട്ടുണ്ട്; പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ
ബി ജെ പിയുടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി എത്തുകയാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങള്‍ ചില വാർത്തകള്‍ നല്‍കിയത്.എന്നാൽ പിന്നീട് ആ വാർത്താസമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. എന്നാൽ പിന്നീടും ഈ വാർത്തകൾ തുടരുകയാണ് ശോഭ സുരേന്ദ്രൻ പറഞ്ഞു.
തന്നെ പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും താൻ ഇതുവരെയും നിർവഹിച്ചിട്ടുണ്ട്. അങ്ങനെ എല്ലാം ചെയ്യ്തു എന്നുള്ള ആത്മവിശ്വാസവും തന്നിലുണ്ട് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാധാരണ പാർട്ടി പ്രവർത്തകരുടെ വിജയമാണ് തന്റെ ലക്ഷ്യം. കുത്തിത്തിരിപ്പ് ചോദ്യങ്ങള്‍ ഇനിയും വേണ്ട എന്നും ശോഭ പറഞ്ഞു.