പൂര വിവാദത്തിൽ സുരേഷ് ഗോപിയെ വെട്ടിലാക്കി ബി ജെ പി അധ്യക്ഷൻ; സുരേഷ് ഗോപി പറഞ്ഞതെല്ലാം നുണയോ?
കഴിഞ്ഞ ദിവസം സുരേഷ് ഗോപി പൂര നഗരിയില്‍ ആംബുലന്‍സില്‍ താൻ പോയിട്ടില്ലെന്നും ജില്ല അധ്യക്ഷന്റെ കാറിലാണ് പോയതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ്‌ഗോപിയെ പൂര നഗരിയില്‍ ആംബുലന്‍സിലാണ് എത്തിച്ചതെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കെകെ അനീഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സേവാഭാരതിയുടെ ആംബുലന്‍സില്‍ തങ്ങള്‍ സുരേഷ്‌ഗോപിയെ പൂര നഗരിയിലെത്തിച്ചെന്നാണ് അനീഷിന്റെ വാക്കുകള്‍.
തൃശൂര്‍ റൗണ്ട് വരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ്‌ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ തങ്ങൾ പൂര നഗരിയില്‍ എത്തിച്ചെന്നും, അത് തങ്ങളുടെ മിടുക്കാണെന്നും അനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലിരുന്ന് സുരേഷ്‌ഗോപി ഇക്കാര്യം ഇപ്പോൾ നിഷേധിക്കുകയായിരുന്നു. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലായിരുന്നുവെന്നും, പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താൻ അവിടെ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു, സുരേഷ്ഗോപി പൂരം കലക്കലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യ്തു.പൂരം കലക്കല്‍ വിവാദം സിപിഎമ്മിന് ബൂമറാംഗായി മാറുമെന്നും , പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ലന്നും . കെ സുരേന്ദ്രന്‍ പറയുന്നതുപോലെ താന്‍ പൂരപ്പറമ്പില്‍ എത്തിയത് ആംബുലന്‍സില്‍ അല്ലെന്നും സുരേഷ്ഗോപി ആവര്‍ത്തിച്ചു പറഞ്ഞു. ഇപ്പോൾ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ നുണ ആകുകയാണോ