ബി ജെ പി അധ്യക്ഷ സ്ഥാനം ഒഴിയാം; കെ സുരേന്ദ്രൻ
ബി ജെ പി അധ്യക്ഷ സ്ഥാനം ഒഴിയാം കെ സുരേന്ദ്രൻ , തന്റെ രാജി സന്നദ്ധത അറിയിക്കാൻ തന്നെ കാരണം പാലക്കാട്ട് തെരഞ്ഞെടുപ്പ് പരാചയത്തിന്റെ പശ്ചാത്തത്തിലാണ്. എന്നാൽ താൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു എന്നും കെ സുരേന്ദ്രൻ അവകാശപ്പെടുന്നു. എന്നാൽ ശോഭ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. കെ സുരേന്ദ്രൻ പാർട്ടി നേതൃത്വത്തെ അറിയിച്ചത് ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ്.
ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.സുരേന്ദ്രന്റെ ആവശ്യം തന്നെ സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് .