Film NewsKerala NewsHealthPoliticsSports

സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്തുകൊണ്ട് ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

09:49 AM Nov 18, 2024 IST | ABC Editor

സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്‌സാണ്. ബിജെപി ക്യാമ്പയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പയിന് പിന്നാലെ ഇത് വീണ്ടും 2,99,000 ആയി ഉയര്‍ന്നു.

നേരത്തെ പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു അണ്‍ഫോളോ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരുന്നു. പി സരിന്റെ ഫോളോവേഴ്‌സിനെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്തു. പിന്നാലെ എല്‍ഡിഎഫ് ഫോളോ ക്യാമ്പയിനുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു സമാനമായ കാര്യമാണ് സന്ദീപ് വാര്യരുടെ കാര്യത്തിലും സംഭവിക്കുന്നത്. ബി ജെ പി യിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപ് ഫേസ്ബുക്കില്‍ കൊടുത്തിരുന്ന ഡിസ്‌ക്രിപ്ഷന്‍ ബിജെപി കേരള സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എന്നായിരുന്നു. ഇപ്പോള്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.

Tags :
Sandeep Warrier
Next Article