ഇ.പി ജയരാജന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
ഇ.പി ജയരാജന് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ.പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഇ പി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ജാവഡേക്കാറെ കണ്ടത് വലിയ നീതി നിഷേധമായി പറയുകയാണ്. ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ജയരാജൻ അദ്ദേഹത്തിന്റെ ആത്മകഥയിൽ കള്ളം എഴുതുമെന്ന് തോന്നുന്നില്ല. 52 വെട്ടിനെ ജയരാജൻ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.