Film NewsKerala NewsHealthPoliticsSports

ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

03:09 PM Nov 23, 2024 IST | ABC Editor

ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു.അതില്‍ ആത്മ പരിശോധന നടത്തും.ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്. ഉപതെരഞ്ഞെടുപ്പിലെ ഫലം കേരളത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല.

ഇത് എല്ലാ ഉപതെരഞ്ഞെടുപ്പിലും സംഭവിക്കുന്ന പ്രതിഭാസം മാത്രമാണ്.കോൺഗ്രസ്സ് അതിഭീകരമായി വർഗീയ ശക്തികളുമായി കൂട്ടുചേർന്ന് പ്രചാരണം നടത്തി.ഡിഎംകെ വരെ ജയിക്കും എന്ന് തന്നെയല്ലേ പറഞ്ഞത് .സംസ്ഥാന ഗവണ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയിൽ വിജയിക്കാനായില്ല.ബിജെപി മാത്രമല്ലല്ലോ പറഞ്ഞത്.സ്വതന്ത്രർ പോലും ജയിക്കുമെന്ന് പറയും. അവകാശ വാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്. UDF നെ ടെൻഷൻ ആക്കാനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :
ElectionK Surendran
Next Article