നാളെ ശബരിമലയും വഖഫ് ഭൂമി ആകുമെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ
03:56 PM Nov 09, 2024 IST | ABC Editor
മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശവുമായി ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ നാളെ ശബരിമലയും വഖഫ് ഭൂമി ആകുമെന്നാണ് ബി ഗോപാലകൃഷ്ണൻ പറയുന്നത്.
വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.കേന്ദ്ര മന്ത്രി എത്തുന്നതിനു മുൻപ് ആയിരന്നു ബി ജെ പി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശം.