ഇവിഎം മെഷീനില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി
03:06 PM Nov 12, 2024 IST | ABC Editor
ഹരിയാനയിലെ തോല്‍വിക്ക് പിന്നാലെ ഇവിഎം മെഷീനില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി. പരാജയപ്പെടുമ്പോള്‍ ഇവിഎം മെഷീനെ പഴിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോലി ട്വന്റി ഫോറിനോട് പറഞ്ഞു.തോല്‍വിയില്‍ ആത്മപരിശോധന അനിവാര്യമാണെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി.
ഹരിയാനയില്‍ തോല്‍വിക്ക് പിന്നാലെ ഇരുപതോളം മണ്ഡലങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആരോപണത്തെയാണ് ബിജെപി രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഏതു തെരഞ്ഞെടുപ്പ് നടന്നാലും ഇവിഎം മെഷീനെ പഴിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് വിമര്‍ശിച്ചു.