Film NewsKerala NewsHealthPoliticsSports

ബിജെപി തമിഴ് നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയെയും ഹിന്ദു സംഘടനാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത്

02:41 PM Dec 21, 2024 IST | Abc Editor

ബിജെപി തമിഴ് നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയെയും ഹിന്ദു സംഘടനാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത്. അനുമതിയില്ലാതെ കരിദിന റാലി നടത്തിയതിനതെിരെയാണ് ഇങ്ങനൊരു നടപടി. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ ഭീകരരെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് കരിദിന റാലിയെ നടത്തിയത് അതിന് തുടര്‍ന്നായിരുന്നു പോലീസ് അറസ്റ്റ്.1998-ലെ ബോംബ് സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ബാഷ പരോളിലിരിക്കെ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അതേസമയം കോയമ്പത്തൂരില്‍ ബോംബ് വച്ച് 58 പേരെ കൊലപ്പെടുത്തിയ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ബാഷ. അന്ന് കോയമ്പത്തൂര്‍ നഗരത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ 12 സ്‌ഫോടനങ്ങളാണ് നടന്നിരുന്നത്. ആ സംഭവത്തിൽ 231 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.അന്ന് സ്ഫോടന പരമ്പരകള്‍ നടത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് സ്ഫോടനത്തിന്റെ സൂത്രധാരനായ എസ്എ ബാഷ കുറ്റക്കാരനാണെന്ന് കണ്ടെത്തിപോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. മുഖ്യ സൂത്രധാരന്‍ ബാഷയ്ക്ക് ജീവപര്യന്തവും സഹായി മുഹമ്മദ് അന്‍സാരിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷയുമാണ് അന്ന് വിധിച്ചത്.

Tags :
BJP Tamil Nadu state president K Annamalai and Hindu organization leaders have been arrestedK Annamalai
Next Article