Film NewsKerala NewsHealthPoliticsSports

ട്രോളിയിൽ കള്ളപ്പണം തന്നെ; ഇതിന്റെ സത്യം പുറത്തുവരാൻ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യണം , ഇ എൻ സുരേഷ് ബാബു

03:07 PM Dec 03, 2024 IST | Abc Editor

ട്രോളി ബാഗിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് തന്നെ സിപിഎം. നീല ട്രോളിയിൽ കള്ളപ്പണം തന്നെയാണെന്നും ഇതിന്റെ സത്യം പുറത്തുവരാൻ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ മതിയെന്നും സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. ട്രോളി ബാഗിന്റെ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് കാര്യങ്ങൾ ഉന്നയിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു. ഈ കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കും എന്നും സുരേഷ് ബാബു പറഞ്ഞു.

ഈ സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും, പെട്ടി വിവാദം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിലും വീഴ്ചയില്ലെന്നും സുരേഷ് ബാബു പറഞ്ഞു. കുറുവ സംഘത്തെ ചോദ്യം ചെയ്യുംപോലെ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നും സുരേഷ് ബാബു പരിഹസിച്ചു. അതുപോലെ ഷാഫി പറമ്പിൽ , ജ്യോതികുമാർ, ശ്രീകണ്ഠൻ എന്നിവരുടെ നീക്കങ്ങൾ സംശയം ഉണ്ടാകുന്നതാണെന്നും സുരേഷ് ബാബു പറഞ്ഞു.

Tags :
Black money in the trolleyCongress leadersEN Suresh Babu
Next Article