സംസ്ഥാനത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ്; ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ശക്‌തമായ പോളിംഗ്
സംസ്ഥാനത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ് . വയനാട് ലോക്‌സഭാ മണ്ഡലത്തിലും ,ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ 12.99 % പേർ വോട്ട് രേഖപ്പെടുത്തി. അതുപോലെ ചേലക്കരയിലും പോളിങ് 13 % പിന്നിട്ടു. വയനാട്ടിൽ 9.15 വരെയുള്ള കണക്ക് പ്രകാരം ഏറനാട് മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത് , 13.91 ശതമാനം. മാനന്തവാടി 12.03%, സുൽത്താൻ ബത്തേരി 11.39 %, കല്പറ്റ 12.66 %, നിലമ്പൂർ 12.55 % , വണ്ടൂർ 12.34%, തിരുവമ്പാടി 13.76 ശതമാനവും വോട്ട് രേഖപ്പെടുത്തി.
വയനാട്ടിലെ 117ാം ബൂത്തിലടക്കം ചില ബൂത്തുകളിൽ ഇന്ന് വോട്ടിങ് തടസ്സപ്പെട്ടു. കാരണം വോട്ടിങ് യന്ത്രത്തിലെ തകരാർ . അതുപോലെ ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തിലും ഇതേ സാങ്കേതിക പ്രശ്നം ഉണ്ടായി. ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ വോട്ട് ചെയ്യേണ്ട ബൂത്താണിത്. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിങ് മെഷീനിൽ തകരാറുണ്ടായി. കേരളത്തിലെ പോലെ തന്നെ കേരളത്തിന് പുറത്തും വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
32 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് . പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.