അഭിപ്രായ വത്യാസം ഉണ്ടെങ്കിൽ അത് സംസാരിച്ചു പരിഹരിക്കണം അതാണ് പാർട്ടിയുടെ രീതി, ബി ജെ പി കൗൺസിൽ അംഗം ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാർ
ദേശീയ ബി ജെ പി കൗൺസിൽ അംഗം ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാർ. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും, തന്നെ കുറിച്ചെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുമെന്നും സി കൃഷ്ണകുമാർ പറയുന്നു. പാർട്ടിയുടെ രീതി തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കുക എന്നതാണ്. എന്നാൽ ശിവരാജൻ ഉന്നയിച്ച വിമർശനങ്ങളിൽ തനിക്ക് പരാതിയില്ല എന്നും സി കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം 2019ല്‍ പാലക്കാട് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44000 വോട്ട് എം ബി രാജേഷിന് കിട്ടി. 2006ല്‍ സി കെ ദിവാകരന്‍ സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്നു. 42400 വോട്ട് കിട്ടിയിട്ടാണ് അദ്ദേഹം വിജയിച്ചത്. ഇപ്പോള്‍ കിട്ടിയത് 37000 വോട്ടാണ് സി കൃഷ്ണകുമാർ പറഞ്ഞു. സിപിഐഎമ്മിന്റെ 7000 വോട്ടെവിടെപ്പോയി. അതാരും ചര്‍ച്ച ചെയ്യുന്നില്ല. ഷാഫി പറമ്പിലിന് 2016ല്‍ കിട്ടിയ വോട്ടാണ് 58000. ആ വോട്ട് തന്നെയാണ് യുഡിഎഫിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് സി കൃഷ്ണകുമാർ പറഞ്ഞു.