For the best experience, open
https://m.abcmalayalamonline.com
on your mobile browser.

11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ; ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണം, കെ മുരളീധരൻ

12:22 PM Nov 11, 2024 IST | Abc Editor
11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ  ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണം  കെ മുരളീധരൻ

11 കൊല്ലം മുൻപേ വരേണ്ട പദ്ധതി ആയിരുന്നു സി പ്ലെയിൻ, ഇത്രയും വൈകിച്ചതിന് മുഖ്യമന്ത്രി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് എതിർപ്പ് കാരണം നിർത്തിവക്കുകയായിരുന്നു.ഈ പദ്ധതി തടസ്സപ്പെടുത്തിയവർ തന്നെ ഇപ്പോളത് നടപ്പാക്കുന്നു മുരളീധരൻ പറയുന്നു.കൂടാതെ അന്ന് ഈ പദ്ധതി തടസപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇപ്പോൾ കാണാനില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിക്കെതിരെ സമരം ചെയ്യാൻ അന്ന് മുന്നിൽ നിന്നത് ഇടതുപക്ഷമാണ്. എന്നിട്ട് ഇപ്പോൾ ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പ്രഖ്യാപിക്കുകയാണെന്നും മുരളീധരൻ പറയുന്നു. സി പ്ലെയിൻ പദ്ധതി ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു. അതുപോലെ യുഡിഎഫ് ഭരിക്കുമ്പോൾ ഒരു നയം ,എൽഡിഎഫ് ഭരിക്കുമ്പോൾ മറ്റൊരു നയം കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ഇത് ശരിയല്ല എന്നും മുരളീധരൻ പറഞ്ഞു.

Tags :