Film NewsKerala NewsHealthPoliticsSports

പരസ്യ പ്രചരണം എൽ ഡി എഫിനു തുണയായി എന്നു സി . കൃഷ്ണകുമാർ

11:05 AM Nov 23, 2024 IST | ABC Editor

സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന് തുണയായി ചെയ്തുവെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. ന്യൂനപക്ഷങ്ങൾക്കിടയിൽ സന്ദീപ് വാര്യർക്കെതിരായ വികാരമുണ്ട്. അയാൾ മുൻപ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി.ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ചുള്ള നിശബ്ദവെളയിലെ പ്രചാരണം എൽഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ 24 നോട് പ്രതികരിച്ചു.

ഇതിനിടെയിലാണ് ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് . വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട്, ആത്മവിശ്വാസത്തിലാണ്. പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യും. പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പും ബിജെപിയോടില്ല അവർക്കിടയിലെ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ട്. പാലക്കാട്ടെ ബിജെപി നേതാക്കൾക്ക് അവരുടെ ഒപ്പം നിന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ സൂര്യനുദിക്കുമ്പോൾ താമരവിരിയുമെന്നും സി കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.

Tags :
ElectionPalakkadResult
Next Article