Film NewsKerala NewsHealthPoliticsSports

ഇന്ത്യക്ക് കരുത്ത് കൂടുന്നു; 21000 കോടിയുടെ ആയുധം വാങ്ങിക്കാൻ കേന്ദ്രസർക്കാർ ക്യാബിനിറ്റ് സെക്യൂരിറ്റി കമ്മറ്റി അനുമതി നൽകി

10:29 AM Dec 13, 2024 IST | Abc Editor

100 കെ-9 വജ്ര പീരങ്കി തോക്കുകൾ,12 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ,100 – 155 എംഎം തോക്കുകകൾ, എന്നിവ ഇന്ത്യൻ സൈന്യത്തിലേക്ക് എത്തുന്നു.അങ്ങനെ ഇന്ത്യക്ക് കരുത്ത് കൂടുന്നു. 21000കോടിയുടെ ആയുധം വാങ്ങിക്കുവാൻ കേന്ദ്ര സർക്കാർ ക്യാബിന്ററ്റ് സെക്യൂരിറ്റി കമ്മിറ്റി അനുമതി നല്കി. ഓട്ടോമാറ്റിങ്ങ് 100 കെ-9 വജ്ര പീരങ്കികൾക്ക് മാത്രമായി 7,600 കോടി രൂപയുടെ കരാറിന് കേന്ദ്ര സർക്കാർ ക്യാബിന്ററ്റ് സെക്യൂരിറ്റി കമ്മിറ്റി അനുമതി നല്കിയത് ഉൾപ്പെടെയാണിത്.

ഈ 21000 കോടിയുടെ ആയുധ കച്ചവടത്തിന്റെ പണവും ഇന്ത്യയിൽ തന്നെ ആയിരിക്കും ചിലവിടുക. ഇന്ത്യൻ രൂപയിൽ ആയിരിക്കും പണവും നല്കുക എന്നത് തന്നെയാണ് ഇതിന്റെ പ്രേത്യേകത. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ആയിരിക്കും റഷ്യൻ ടെക്നോളജിയിൽ 12 സുഖോയി വിമാനങ്ങൾ നിർമ്മിക്കുക. ഇതിനു മാത്രമായി 13500 കോടി രൂപ വരും.ഒരു സുഖോയ് വിമാനത്തിനു മാത്രം വരുന്ന ചിലവ് ആയിരം കോടിയിലധികം ആയിരിക്കും. 12 സുഖോയികൾക്കുള്ള കരാർ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു കഴിഞ്ഞു.കെ -9 തോക്കുകളിൽ 60% ഐസി ഉണ്ടായിരിക്കും. ഇതും ഇന്ത്യയിൽ തന്നെയാണ്‌ നിർമ്മിക്കുക.

Tags :
Cabinet Security Committee approves arms purchase
Next Article