For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നില്ല ഒന്നും, അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനം, മുഖ്യമന്ത്രി പിണറായിവിജയൻ

04:37 PM Nov 28, 2024 IST | Abc Editor
കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നില്ല ഒന്നും  അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനം  മുഖ്യമന്ത്രി പിണറായിവിജയൻ

കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നില്ല ഒന്നും, അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും ഇതിൽ പ്രധാനമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നും അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനം എന്നുമാണ് അദ്ദേഹം പറയുന്നത്. അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്ന ഘട്ടം മുതല്‍ സര്‍വ്വീസിന്റെ അവസാന ഘട്ടം വരെ ജീവനക്കാര്‍ക്ക് ലഭിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

അങ്ങനൊരു കാഴ്ചപ്പാടും ,സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങളും   വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 2016 ല്‍ അധികാരത്തില്‍ എത്തിയത് , ആ കാഴ്ചപ്പാട് വലിയൊരളവോളം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ വസ്തുതയാണ്. വളരെ ചിട്ടയോടെയുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ അതിനു പിന്നിലുണ്ട്. ‘സീറോ ടോളറന്‍സ് ടു കറപ്ഷന്‍’ എന്ന നയം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വലിയ തോതില്‍ ഫലപ്രാപ്തിയിലെത്തി എന്നതിനു തെളിവാണ് അഴിമതിരഹിത സുസ്ഥിര വികസനം നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിത്തീര്‍ന്നു എന്ന വസ്തുത എന്നും മുഖ്യ മന്ത്രി പറഞ്ഞു, അഴിമതി പൂര്‍ണ്ണമായും ഒഴിവായിട്ടില്ല. പുതുതലമുറ സാങ്കേതികവിദ്യ പോലും ചിലര്‍ ദുഷ്‌ചെയ്തികള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത്തായ പ്രവര്‍ത്തനമാണ് വിജിലന്‍സില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :