Film NewsKerala NewsHealthPoliticsSports

വഖഫ് ഭൂമി പ്രശ്‌നവും, ക്രൈസ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളുടെയും നടപടി ആവശ്യപ്പെട്ട് കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ , കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി

03:52 PM Nov 13, 2024 IST | Abc Editor

കേന്ദ്ര ന്യൂനപക്ഷ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘംവും . ഡല്‍ഹിയില്‍ റിജിജുവിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസെിഎ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു കോയിക്കല്‍, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ ഉന്നമന കാര്യാലയ സെക്രട്ടറി ഫാ. വിജയ് നായക് സിഎം എന്നിവര്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, ക്രൈസ്തവ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി റവ.ഡോ. മാത്യു കോയിക്കല്‍ വെളിപ്പെടുത്തി.

കേരളത്തിലെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നവും ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് പരിരക്ഷയും അവകാശങ്ങളും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു സംഘം കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു.  അതേസമയം മുൻപേ  വഖഫ് ഭൂമി പ്രശ്നത്തില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.

Tags :
Catholic Bishops' Conference of India meets Kiren RijijuWaqf land issue
Next Article