Film NewsKerala NewsHealthPoliticsSports

വയലിനിസ്റ്റ് ബാല്കഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് സി ബി ഐ

12:00 PM Nov 30, 2024 IST | Abc Editor

വയലിനിസ്റ്റ് ബാല്കഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് സി ബി ഐ, 2018 സെപ്റ്റംബര്‍ 25നായിരുന്നു വയലിനിസ്റ്റ് ആയ ബാലഭാസ്‌കറും ,കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ മരണംഅപകട മരണം എന്ന കണ്ടെത്തിയതോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐയുടെ പുനരന്വേഷണം നടന്നത്. എന്നാൽ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് ആവർത്തിച്ചു പറയുകയാണ് സി ബി ഐ.

അതേസമയം ബാലഭാസ്‌കറിന്റേയും,മകളുടേയും മരണം സംഭവിച്ച ആ കാര്‍ അപകടം നടക്കുമ്പോള്‍ അതിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മലപ്പുറത്ത് സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് ആക്ഷേപം വീണ്ടും ചര്‍ച്ചയായത്. എന്നാൽ ഇതേ ആരോപണം തന്നെയാണ് മുൻപ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി ഉന്നയിച്ചിരുന്നത്. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്ന് കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.

Tags :
CBIviolinist Balkabhaskar's death
Next Article