നവീൻ ബാബുവിന്റെ മരണം ഹൈ കോടതി ഉത്തരവിട്ടാൽ അന്വേഷിക്കുമെന്ന് സി ബി ഐ, എതിർത്തുകൊണ്ട് സർക്കാർ
എഡിഎം നവീൻ ബാബുവിന്റെ മരണം ഹൈ കോടതി ഉത്തരവിട്ടാൽ അന്വേഷിക്കുമെന്ന് സി ബി ഐ, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാമെന്ന് സിബിഐ വ്യക്തമാക്കി. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും
പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 12 ന് പരിഗണിക്കാനായി മാറ്റി.അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചുിരുന്നു,