സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
12:53 PM Nov 21, 2024 IST | Abc Editor
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും. പരീക്ഷകള്‍ എല്ലാദിവസവും പകല്‍ 10.30നാണ് ആരംഭിക്കുക. പത്താം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും.
ഇതാദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. ഓരോ വർഷവും 30 ലക്ഷത്തിലധികം വിദ്യാർഥികളാണ് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നത്. രാജ്യത്തെ 26 രാജ്യങ്ങളിലായാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തുന്നത്.