For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലിയോ; വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നു, വി ഡി സതീശൻ

02:05 PM Nov 15, 2024 IST | Abc Editor
കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലിയോ  വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നു  വി ഡി സതീശൻ

വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ ഒരു പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലേ. ഈ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും വി ഡി സതീശൻ വിമർശിക്കുന്നു. എന്നാൽ ഇങ്ങനൊരു തീരുമാനം വന്നിരിക്കുന്നത് വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ്, അതൊരു പ്രധാന കാര്യമാണ് വി ഡി സതീശൻ ചൂണ്ടി കാണിക്കുന്നു.

പാലക്കാട് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ, അതേസമയം അദ്ദേഹം പറയുന്നു ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടതെന്നും പറയുന്നു. കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ല. ഒറ്റയ്ക്ക് സമരം ചെയ്യും. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും വി ഡി സതീശൻ പറയുന്നു.

Tags :