For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എ കെ ശശീന്ദ്രനോട് രാജിവെക്കാൻ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു; താൻ മന്ത്രിയാകും, തോമസ് കെ തോമസ്

11:18 AM Dec 17, 2024 IST | Abc Editor
എ കെ ശശീന്ദ്രനോട് രാജിവെക്കാൻ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു  താൻ മന്ത്രിയാകും  തോമസ് കെ തോമസ്

എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു, രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകൂ, താൻ മന്ത്രിയാകും തോമസ് കെ തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസവും താൻ മന്ത്രിയാകുമെന്ന് ആവർത്തിച്ച് തോമസ് കെ തോമസ്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ആ കാര്യത്തിൽ തീരുമാനമാകുമെന്നാണ് അദേഹം പറഞ്ഞിരുന്നത്.

രണ്ടര വർഷം ശശീന്ദ്രനും ,രണ്ടരവർഷം തനിക്കും എന്നതായിരുന്നു പവാർജിയുടെ തീരുമാന൦. ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ തോമസ് പറഞ്ഞു. തുടർന്നാണ് ശരദ് പവാർ ഈ തീരുമാനം അംഗീകരിച്ചെന്നും, എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി തോമസ് കെ തോമസ് എത്തിയിരിക്കുന്നത്.പവാർ വഴങ്ങിയത് പി സി ചാക്കോയുടെ സമ്മർദ്ദത്തിലാണ്. എ കെ ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഈ വിഷയം സംബന്ധിച്ച് ശരദ് പവാറും, പ്രകാശ് കാരാട്ടും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്നാൽ തന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് എ കെ ശശീന്ദ്രൻ പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവെക്കാൻ പാർട്ടി നിർദ്ദേശിച്ചിട്ടില്ലെന്നും ശരദ് പവാർ ഒരു നിർദ്ദേശവും തന്നിട്ടില്ല എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Tags :