Film NewsKerala NewsHealthPoliticsSports

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് അവഗണന നേരിട്ടു ആവർത്തിച്ചു പറഞ്ഞു ചാണ്ടി ഉമ്മൻ, എന്നാൽ താൻ പാർട്ടിക്കെതിരെയോ, പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല

01:03 PM Dec 11, 2024 IST | Abc Editor

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് അവഗണന നേരിട്ടു ആവർത്തിച്ചു പറഞ്ഞു ചാണ്ടി ഉമ്മൻ, എന്നാൽ താൻ പാർട്ടിക്കെതിരെയോ, പ്രതിപക്ഷ നേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു , ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം.എന്നാൽ ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് താൻ ചെയ്തത്. അത് എന്റെ ഒരു വിഷമം, കൂടുതൽ ചർച്ചകൾക്കില്ല, കൂടാതെ താൻ പാർട്ടിക്കുള്ളിൽ എല്ലാം പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

തന്നെ മാറ്റി നിർത്താനും ,അവഗണിക്കാനും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എംഎൽഎ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് താൻ തുറന്നുപറഞ്ഞത്.അല്ലാതെ പ്രതിപക്ഷ നേതാവിനെതിരെയും പാർട്ടിക്കെതിരെയും പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല, അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ അത് വലിയൊരു കാര്യമാക്കി എടുക്കേണ്ട കാര്യമില്ല എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags :
Chandy OommenPalakkad by-election
Next Article