Film NewsKerala NewsHealthPoliticsSports

ചാണ്ടി ഉമ്മൻ സഹോദരന് തുല്യം; യാതൊരു ഭിന്നതയുമില്ല, രാഹുൽ മാങ്കൂട്ടത്തിൽ

01:58 PM Dec 10, 2024 IST | Abc Editor

ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ്, അദ്ദേഹവുമായി യാതൊരു ഭിന്നതയുമില്ല രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഞാനൊരു സ്ഥാനാർഥി മാത്രമാണ്, പരാതി പറയേണ്ടതും കേള്‍ക്കേണ്ടതുമായ പദവിയിലല്ല താനിരിക്കുന്നത് , അതൊക്കെ നേതൃത്വമാണ് തീരുമാനിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിന്നെ ചാണ്ടി ഉമ്മൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രയമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിന് എന്താണ് കാരണമെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം ചാണ്ടി ഉമ്മാന്റെ ഈ പ്രസ്താവനയെ കുറിച്ച് തിരുവഞ്ചൂർ രാധകൃഷ്ണനും പ്രതികരിക്കുന്നു. അദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അതുകൂടി പരിഹരിച്ചു മുന്നോട്ടു പോകണ൦. വിവാദങ്ങള്‍ പരസ്യമായി ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും എല്ലാവരും യോജിച്ചു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :
Chandy OommenRahul Mankootathil
Next Article