Film NewsKerala NewsHealthPoliticsSports

അന്ന് പറയേണ്ടാന്ന് കരുതിയതാണ്; എല്ലാവർക്കും ചുമതലകൾ നൽകി എന്നാൽ തനിക്ക് ചുമതല നൽകിയില്ല, പാലക്കാട് തെരെഞെടുപ്പ് പ്രചാരണത്തിലെ അതൃപ്‌തി അറിയിച്ചു, ചാണ്ടി ഉമ്മൻ

09:47 AM Dec 10, 2024 IST | Abc Editor

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ അതൃപ്തി അറിയിച്ചു ചാണ്ടി ഉമ്മൻ. എല്ലവർക്കും ചുമതകൾ നൽകി എന്നാൽ തനിക്ക് ചുമതല നൽകിയില്ല. അന്ന് പറയേണ്ടാന്ന് കരുതിയതാണ്. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ല ചാണ്ടി ഉമ്മൻ പറഞ്ഞു. പാലക്കാട് പ്രചാരണത്തിനായി ഒരു ദിവസമാണ് താൻ പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി പാർട്ടി നേതൃത്വം മുന്നോട്ട് പോകണം ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം.കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.

അത് ചർച്ച ചെയ്യാൻ പോലും പാടില്ല.എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കെ.സുധാകരന്റെയും ,വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോ? എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ.ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. എല്ലാവരെയും തുല്യരായി കാണുന്ന നേതാക്കൾ നേതൃത്വത്തിൽ എത്തണം ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags :
Chandy OommenPalakkad by-election
Next Article