Film NewsKerala NewsHealthPoliticsSports

ലൈംഗികാതിക്രമ കേസിൽ മുകേഷ് എംഎൽഎ ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

02:22 PM Dec 23, 2024 IST | Abc Editor

ലൈംഗികാതിക്രമ കേസിൽ നടനും, എംഎൽഎയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് നടനെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബർ 24, നെ നടനുംഎം എൽ എ യുമായ എം. മുകേഷിനെതിരെ ബലാത്സംഗ രജിസ്റ്റർ രേഖപ്പെടുത്തിയിരുന്നു.

Tags :
Actor mukeshMukesh MLA in sexual assault case
Next Article