For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ചേലക്കര സമൂഹം യു ഡി എഫ് നൊപ്പം; കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി; കെ സുധാകരൻ

10:05 AM Nov 12, 2024 IST | Abc Editor
ചേലക്കര സമൂഹം യു ഡി എഫ് നൊപ്പം   കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി  കെ സുധാകരൻ

ചേലക്കര പട്ടികജാതി സമൂഹം യു ഡി എഫ് നൊപ്പ൦ അവിടെ യു ഫ് എഫ് വിജയിക്കുമെന്ന് കെ സുധാകരൻ. സി പി ഐ എം പ്രവർത്തകരുടെ പിണറായി വിജയനോടുള്ള എതിർപ്പ് കോൺഗ്രസിന് അനുകൂലമാകും. കെ രാധാകൃഷ്ണനെ ചേലക്കരയിൽ നിന്ന് കെട്ടുകെട്ടിച്ചത് രമ്യക്ക് ജയസാധ്യത കൂട്ടി, യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും വിജയിക്കുമെന്നും സുധാകരൻ പറഞ്ഞു.

സുധാകരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ചേലായി ചേലക്കര… ചേലക്കരയുടെ മനസ്സ് ഇത്തവണ രമ്യക്കൊപ്പമെന്ന് ജനം പറയുന്നു ,പിടിച്ചെടുക്കും നമ്മൾ ഐക്യജനാധിപത്യ മുന്നണി ചേലക്കര നിയോജകമണ്ഡലം സാരഥി കുമാരി രമ്യ ഹരിദാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നുമാണ് കെ സുധാകരൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Tags :