സംഘടന ദൗർബല്യം പരിഹരിക്കാൻ കോൺഗ്രസിൽ തലമുറ മാറ്റംവേണമെന്ന് ചെറിയാൻ ഫിലിപ്പ്
സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്. അമ്പതു ശതമാനം സ്ഥാനങ്ങള്‍ അമ്പതു വയസ്സിന് താഴെയുള്ളവര്‍ക്കു നല്‍കണമെന്ന എ, ഐ.സി.സി റായ്‌പൂർ സമ്മേളന തീരുമാനം നടപ്പാക്കണമെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറയുന്നത്. തന്റെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ നിർദേശങ്ങൾ. അതുപോലെ വനിതകള്‍ക്കും ,പിന്നോക്ക നിൽക്കുന്ന ആളുകൾക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നല്‍കണമെന്ന എ.ഐ.സി.സി നിബന്ധന ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജാതി , മത സമവാക്യങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതല്‍ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് നിര്‍ദേശിച്ചു.തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ് എന്നും അദ്ദേഹ൦ പറഞ്ഞു.