Film NewsKerala NewsHealthPoliticsSports

ക്ഷേമ പെൻഷൻ തട്ടിപ്പിൽ മുഖ്യ മന്ത്രി ഇന്ന് ഉന്നതതല യോഗം കൂടുന്നു; യോഗത്തിൽ ധനവകുപ്പും,തദ്ദേശവകുപ്പ് മന്ത്രിമാർ

11:31 AM Nov 30, 2024 IST | Abc Editor

ക്ഷേമ പെൻഷൻ തട്ടിപ്പിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം കൂടുന്നു. ഈ യോഗത്തിൽ ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാരും, വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ക്ഷേമ പെൻഷൻ പദ്ധതിയിൽ കൈയിട്ടു വാരിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാൻ വേണ്ടിയാണ് ഇങ്ങനൊരു യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും.

അതേസമയം ധനവകുപ്പ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഇതിൻമേൽ പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയ 63 പേരെ നേരില്‍ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കല്‍ നഗരസഭയും തുടങ്ങി കഴിഞ്ഞു . കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags :
Chief Minister Pinarayi Vijayanmeeting todaywelfare pension fraud
Next Article