For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ദേശീയ പാത വികസനം;കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

03:26 PM Dec 06, 2024 IST | Abc Editor
ദേശീയ പാത വികസനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം സംബന്ധിച്ചായിരുന്നു ഇങ്ങനൊരു കൂടിക്കാഴ്ച്ച. മുഖ്യ മന്ത്രിക്കൊപ്പം മരുമകൻ മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് ഈ കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ഒരു സന്ദർശനം കൊണ്ട് കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ദേശീയപാതാ പദ്ധതികള്‍ക്ക് എത്ര ലക്ഷം കോടിയും നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

നിര്‍മാണ സാമഗ്രികളുടെ ജി.എസ്.ടി. വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ നല്‍കിയതായും കൂടുതല്‍ തുക നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ഇതിനുള്ള പ്രതിവിധിയാണ് തന്റെ നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി.

Tags :