For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട് പുനരധിവാസം സംബന്ധിച്ചു കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

04:56 PM Dec 16, 2024 IST | Abc Editor
വയനാട് പുനരധിവാസം  സംബന്ധിച്ചു കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് പുനരധിവാസം സംബന്ധിച്ചു കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യരുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 100 വീടുകൾ നിർമ്മിക്കാനുള്ളാ വാഗ്ദാനമായിരുന്നു കർണ്ണാടക സർക്കാർ അറിയിച്ചത്, ഇങ്ങനെ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്യ്തു. ദുരന്ത മേഖലയിൽ സുതാര്യമായ സ്പോൺസർ ഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരുകയാണെന്നും. വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ടൗൺ ഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.

കർണാടക സർക്കാരിൻ്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തുമെന്നും പ്ലാനിൻ്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സിദ്ധരാമയ്യ കത്തയച്ചത്. വയനാട് ദുരന്തത്തിന് പിന്നാലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ കേരള സർക്കാർ ഇതിന് മറുപടിയൊന്നും നൽകിയില്ലെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞിരുന്നു.

Tags :