Film NewsKerala NewsHealthPoliticsSports

തമിഴ്നാടിന്റെയും, കേരളത്തിന്റെയും പ്രശ്‌നങ്ങളിൽ പരസ്പരം കൈത്താങ്ങ് ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

03:22 PM Dec 12, 2024 IST | Abc Editor

കേരളത്തിൻ്റെയും ,തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും തമിഴ്നാടുമായുള്ള സഹകരണ മനോഭാവം മുന്നോട്ട് കൊണ്ടുപോകുമെന്നും, അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാലിൻ്റെ സാന്നിധ്യം പെരിയാർ സ്മാരക ഉദ്ഘാടനത്തെ മഹത്വമുള്ളതാക്കുന്നു. പ്രത്യയശാസ്ത്രങ്ങൾ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണമെന്നാണ് പെരിയാറിൻ്റെ കാഴ്ച്ചപ്പാട് എന്നും മന്ത്രി പറഞ്ഞു.

അതിർവരമ്പുകൾക്കപ്പുറത്തെ സഹവർതിത്വവും സഹകരണവുമാണ് വൈക്കം സത്യാഗ്രഹത്തിൽ കണ്ടത്. അതേ സഹവർതിത്വവും സഹകരണവുമാണ് കേരളവും ,തമിഴ്നാടും തമ്മിലുള്ളത്. സഹകരണാത്മക ഫെഡറലിസത്തിൻ്റെ ഉദാഹരണമായാണ് തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നത്. വെറും വാക്കിലല്ല, പ്രവൃത്തികളിലും അത് കാണാനാവും എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് നിർവഹിച്ചത്.

Tags :
Chief Minister Pinarayi Vijayanm k stalin
Next Article