Film NewsKerala NewsHealthPoliticsSports

സർക്കാരിന്റെ അധികാര ദുർവിനയോഗവും, സ്വജനപക്ഷപാതവും; മുഖ്യ മന്ത്രി പിണറായി വിജയൻ ഉടൻ രാജിവെക്കണം, കെ സുധാകരൻ 

10:17 AM Dec 03, 2024 IST | Abc Editor

ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും, സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പരമോന്നത കോടതിയില്‍ നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇനിയും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരൻ പറഞ്ഞു.ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് ഇപ്പോൾ സുപ്രീംകോടതിയും ശരിവച്ചത്.

മുൻ എം എൽ എ കെ കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും മകന് ജോലിയും, അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം, കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുമ്പോള്‍ അന്തരിച്ച പോലീസുകാരന്‍ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണവ. ആശ്രിത നിയമനം നടത്താന്‍ പ്രത്യേക അധികാരമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയില്‍ പൊളിഞ്ഞത്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നൽകാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ല,

ഇതോടനുബന്ധിച്ച്‌ ദുരിതാശ്വസനിധി ദുരുപയോഗം ചെയ്ത കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോകായുക്തയില്‍ കേസുണ്ടായെങ്കിലും അവ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു. സുപ്രീംകോടതി വിധി ലോകായുക്തയുടെ കണ്ണുതുറപ്പിക്കണം. സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സര്‍ക്കാര്‍ നിരവധി പാര്‍ട്ടിക്കാര്‍ക്കാണ് നിയമനം നൽകിയത്, അതുകൊണ്ടു മുഖ്യ മന്ത്രി രാജിവെച്ചേ മതിയാകൂ എന്നാണ് കെ സുധാകരൻ പറയുന്നത്.

Tags :
Chief Minister Pinarayi VijayanK Sudhakaran
Next Article