For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്

10:03 AM Nov 16, 2024 IST | ABC Editor
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ടേക്ക്.രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട് ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. പാലക്കാട് തിരഞ്ഞെടുപിന്റെ ചൂടു കൂട്ടാൻ മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എൻ.ഡി.എ മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട് അതിനിടെ ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയാറാക്കി തുടങ്ങി. 2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുക. ഇടതു സ്ഥാനാർഥി പിസരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന് ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിരുന്നു.

Tags :