ഷൊർണൂർ തീവണ്ടിയപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി മുഖ്യമന്ത്രി
02:56 PM Nov 06, 2024 IST | Anjana
ഷൊർണൂർ തീവണ്ടിയപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്നു.ഷൊർണൂർ റെയിൽവേ പാലത്തിൽ ശുചികരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരിച്ച, തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചു അപകടം ഉണ്ടായതിനെത്തുടർന് മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്കും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി.വെടിക്കെട്ട് അപകടത്തെ തുടർന്നു മരണപ്പെട്ട നാലുപേരുടെയും ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി.