For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍

03:09 PM Nov 26, 2024 IST | Abc Editor
ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം  മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്  ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍

ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം. മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്.ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍. ലഭ്യമായ ഡാറ്റ തന്നെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണ് എന്നും അദ്ദേഹം പറയുന്നു.2015 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ പിന്തുണച്ചു. പരസ്പരം ചര്‍ച്ച ചെയ്താണ് പിന്തുണ നല്‍കിയത്. 2024 ല്‍ ദിണ്ടിഗല്‍, മധുര, സിക്കര്‍ എന്നിവിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണെന്നും  മുജീബ് റഹ്‌മാന്‍ പറഞ്ഞു.

2024ന് ശേഷമാണോ ജമാഅത്തെ ഇസ്‌ലാമി മതഭീകര സംഘടന ആയതെന്ന് മുഖ്യമന്ത്രി പറയണം. 2013 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിന്‍ അമിര്‍ ആരിഫ് അലി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പൊളിറ്റിക്കല്‍ സത്യസന്ധത പുലര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു. 2019ഓടെ സിപിഐഎമ്മുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പിന്തുണ നല്‍കിയത്. പാലക്കാട്ടെ വിജയം മതേതര ശക്തികളുടെ വിജയമാണ്. ജമാഅത്തെ ഇസ്‌ലാമിയും വിജയത്തില്‍ കഴിയാവുന്ന സംഭാവന നല്‍കിയെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞു

Tags :