For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ചൂരൽ മല, മുണ്ടക്കൈ  ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;  കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെട്ട്  ഹൈ കോടതി 

04:16 PM Oct 30, 2024 IST | suji S
ചൂരൽ മല  മുണ്ടക്കൈ  ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം   കേന്ദ്രസർക്കാരിനോട് മറുപടി ആവശ്യപ്പെട്ട്  ഹൈ കോടതി 

ചൂരൽ മല, മുണ്ടക്കൈ  ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ഇതിന് സംബന്ധിച്ചു രണ്ടാഴ്ച്ചക്കകം മറുപടി നൽകാമെന്ന് കേന്ദ്ര സർക്കാർ, ഈ വിഷയത്തെ സംബന്ധിച്ചു കേരള ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനൊരു മറുപടി നല്‍കിയത്.മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിനെ തുടര്ന്നാണ് ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ കൂടിയാലോചന നടക്കുന്നതായും കേന്ദ്രത്തിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാന സർക്കാർ നൽകിയ മൂന്നു അപേക്ഷയിൽ കേന്ദ്ര൦ തീരുമാനം എടുത്തിട്ടില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ നാഗാലാന്റ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് 3 മാസം തികയുകയാണ്, തങ്ങളുടെ പുനരധിവാസത്തിനായി സമരത്തിനിറങ്ങുകയാണ് ഇപ്പോൾ ദുരന്തബാധിതർ. ചൂരൽമല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുകയും ചെയ്യ്തു.

Tags :