ചൂരൽ മല മുണ്ടക്കൈ ഭക്ഷ്യകിറ്റ് വിതരണം മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം
ഭക്ഷ്യ കിറ്റ് വിവാദത്തിൽ വയനാട് മേപ്പാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. മേപ്പാടി പഞ്ചായത്ത് ഓഫീസ് വളഞ്ഞാണ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. ടി സിദ്ധിഖ് എംഎൽഎയും പഞ്ചായത്തും ചൂരൽമലയിലെ മനുഷ്യരെ കൊല്ലുന്നു എന്ന് ആരോപിച്ചാണ്പ്രതിഷേധം,ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ
പ്രതിഷേധം.ഇന്ന് ഉച്ചവരെയാണ് സമരം. രാവിലെ എഴു മണികൂ തന്നെ സമരം ആരമ്പിചിരുന്നു.എന്നാൽ ഈ വിഷയത്തിൽ പഴി ചാരുകയാണ് സർകാരും കോൺഗ്രസും.
വയനാട്ടിൽ ദുരിതബാദിത പ്രദേശത്ത് വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ വേണ്ടത്ര ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല എന്നതിനെ ചൊല്ലിയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം മേപ്പാടി പ്രദേശത്തെ രണ്ടു കുട്ടികൾക് ഭക്ഷ്യ വിഷ ബാധയേറ്റതിനു പിന്നാലെ സമരത്തിന്റെ രീതി പ്രതിഷേധത്തിലേക് വഴിവെച്ചു.എന്നാൽ പഞ്ചായത്ത് നൽകിയ കിറ്റിൽ നിന്നുമാണ് പ്രശ്നങ്ങൾ ഉടലെടുത്തത് എന്നാണ് സർകാറിന്റെ വാദം . മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രിപിണറായി വിജയനും കുറ്റാരോപണം നടത്തിയിരുന്നു.