Film NewsKerala NewsHealthPoliticsSports

മുഖ്യമന്ത്രിയും ,വ്യവസായമന്ത്രിയും പറയുന്നിടത്ത് ഒപ്പിടുന്നു വൈദ്യുതമന്ത്രി, മണിയാർ ജലവൈദ്യുതി സ്വകാര്യ കമ്പിനിയായ കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന് നൽകാനുള്ള സർക്കാർ തീരുമാനം ദോഷകരം, രമേശ് ചെന്നിത്തല

04:48 PM Dec 13, 2024 IST | Abc Editor

മണിയാർ ചെറുകിട ജലവൈദ്യുതി സ്വകാര്യ കമ്പനിയായ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് നൽകാനുള്ള സർക്കാർ തീരുമാനം കേരളത്തിന് ദോഷകരമാകുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുകുത്തിയാക്കി കരാർ നീട്ടി നൽകാൻ തീരുമാനിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പറയുന്നിടത്ത് ഒപ്പിടുന്ന വൈദ്യുത മന്ത്രി, മന്ത്രി സ്ഥാനത്ത് തുടരണോയെന്നും ചെന്നിത്തല പറയുന്നു. കൂടാതെ കരാർ നീട്ടി നൽകാമെന്ന് കരാറിൽ എവിടെയാണ് ഉള്ളതെന്നും? കരാർ നീട്ടി നല്കുന്നതില് അഴിമതിയുണ്ടെന്നും ചെന്നിത്തല പറയുന്നു.

മനപൂർവം ഉണ്ടാക്കിയതാണ് വൈദ്യുത പ്രതിസന്ധി . സ്വകാര്യ വൈദ്യുത കമ്പനികളുടെ സമ്മർദത്തിന് വേണ്ടിയാണ് വൈദ്യുത നിരക്ക് വർധിപ്പിച്ചത്. 30 വർഷത്തേക്ക് ആയിരുന്നു കരാർ ഒപ്പിട്ടത്.കാര്‍ബൊറണ്ടം കമ്പനിയുടെ ആവശ്യത്തിന് ധാരണപത്രം ഒപ്പിട്ട് തുടങ്ങിയ പദ്ധതിയാണിത്. 30 വർഷം കഴിയുമ്പോൾ കേരള സർക്കാറിന് കൈമാറേണ്ടതാണ്.കൈമാറുന്നതിൻ്റെ നോട്ടീസ് ഇതുവരെ സർക്കാർ നൽകിയില്ല . ഈ സാഹചര്യത്തിനാണ് അഴിമതി എന്ന് പറയുന്നത് രമേശ് ചെന്നിത്തല പറയുന്നു.കരാർ നീട്ടിയാൽ മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളുടെയും കരാറും നീട്ടേണ്ടിവരും, മന്ത്രി മുതലാളിമാരുടെ താൽപര്യം മാത്രമാണ് സംരക്ഷിക്കുന്നത്, അല്ലാതെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നില്ല. മന്ത്രിസഭ ചേരാതെയാണ് മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് സർക്കാർ തീരുമാനം തിരുത്തണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags :
CM and Industries Minister sign off on what Power MinisterRamesh Chennithala
Next Article