Film NewsKerala NewsHealthPoliticsSports

കളക്ടർ അരുൺ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ പരിശീലനത്തിന് പോകാൻ സർക്കാർ അനുമതി നൽകി

12:55 PM Nov 30, 2024 IST | Abc Editor

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. പരിശീലനം ഡിസംബർ 2 മുതൽ 27 വരെയാണ് നടത്തുന്നത് . സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്.ആറ് ജില്ലാ കളക്ടർമാരിൽ ഒരാളാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്നെ ദിവസം തന്നെ നവീൻ ബാബുവിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷർ മഹസറും കോടതിയിൽ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിൻ്റെ ഇങ്ങനൊരു നടപടി.

Tags :
Collector Arun K Vijayandeath of ADM Naveen Babupermission by the government to go for central government training
Next Article