Film NewsKerala NewsHealthPoliticsSports

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് ഡിസംബറില്‍

02:32 PM Nov 11, 2024 IST | ABC Editor

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് ഡിസംബറില്‍ നടക്കാനിരിക്കെ വെല്ലുവിളിയായി കേന്ദ്രത്തിന്റെ ചിറ്റമ്മനയം. തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട സഹായധനമായ 817 കോടിരൂപ വായ്പയാക്കി മാറ്റിയതില്‍ സംസ്ഥാനം കടുത്ത അതൃപ്തിയിലാണ്. എത്രയും വേഗം കേന്ദ്രം നിലപാട് തിരുത്തി കമ്മീഷനിങ് നടത്തണം എന്നാണ് സംസ്ഥാന സർകാറിന്റെ തീരുമാനം .

ട്രയല്‍റണ്‍ നടക്കുന്ന അവസരത്തില്‍ തന്നെ ഒരു ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടുമ്പോള്‍ വിഴിഞ്ഞത്തേക്കെത്തിയത് മദര്‍ ഷിപ്പുകളടക്കം 46 ചരക്കുകപ്പലുകളാണ്. അദാനി പോര്‍ട്ട്‌സ് തുറമുഖത്ത്
കൈകാര്യം ചെയ്തത് ഒരു ലക്ഷം(100807) കണ്ടെയ്‌നറുകളാണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ 400 മീറ്റര്‍ നീളമുള്ള മദര്‍ ഷിപ്പുകളടക്കം വിഴിഞ്ഞത്ത്  കണ്ടൈനരുകൽ ഇറക്കും.

Tags :
vizhinjam
Next Article