Film NewsKerala NewsHealthPoliticsSports

പോലീസ് ഓഫീസർ നോക്കിനിൽക്കെ അല്ലു അർജുൻ സ്വിമ്മിങ് പൂളിൽ മൂത്രമൊഴിച്ചു നടനെതിരെ വീണ്ടും പരാതി

03:43 PM Dec 24, 2024 IST | Abc Editor

നടൻ അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, തീയറ്ററിൽ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിന്മേൽ നടന്ന കേസും, അറസ്റ്റും ,ചോദ്യം ചെയ്യലും ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് ‘പുഷ്പ 2’ ചിത്രത്തിലെ ഒരു സീനിന്റെ പേരില്‍ നടനും പുഷ്പ 2 സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ.പുഷ്പ സിനിമയിലെ ഒരു സീനിൽ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന സീനുണ്ട്.

ഈ ഒരു സീനിനെതിരെയാണ് പരാതി. ഇതൊരു മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീന്‍. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.ഇതിന്റെ പേരില്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണം എന്നാണ് മല്ലണ്ണയുടെ ആവശ്യം.

Tags :
Actor Allu arjuncomplaint filed again against the actor allu arjun
Next Article