Film NewsKerala NewsHealthPoliticsSports

പൂരം അലങ്കോല വിവാദത്തിൽ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ നടപടിയുമായി പോലീസ്,വരാഹി സിഇഒ അഭിജിത്തിന് ഇന്ന് ചോദ്യം ചെയ്‌യും

12:18 PM Dec 21, 2024 IST | Abc Editor

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടിയുമായി പൊലീസ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പൂരനഗരിയിലെത്താൻ മന്ത്രി സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയിരുന്നത്. അതുപോലെ ഈ കേസിൽ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു.

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. അഭിജിത്താണ് സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത്.എന്നാൽ സുരേഷ് ഗോപിക്ക് മേലുള്ള പരാതി ചികിത്സാ ആവശ്യങ്ങൾക്കായുള്ള ആംബുലൻസ് മറ്റുവാഹനമായി ഉപയോഗിച്ചു എന്നതാണ്.

Tags :
Minister Suresh Gopimisuse of ambulance in Pooram
Next Article