Film NewsKerala NewsHealthPoliticsSports

ചൂരൽ മല ദുരന്ത ബാധിതർക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്യ്തത് പുഴുവരിച്ച അരിയും , ഉപയോഗിക്കാൻ കഴിയാത്ത വസ്ത്രവുമെന്ന് പരാതി

02:41 PM Nov 07, 2024 IST | suji S

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്തത് പുഴുവരിച്ച അരിയും, ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി. എന്നാല്‍ ഇങ്ങനെ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. കൂടാതെ ഡി വൈ എഫ് പഞ്ചയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്യ്തു. ദുരന്ത ബാധിതർ പുനരധിവസിക്കുന്ന സഥലത്താണ് ഇങ്ങനെ ചീത്ത ആയ സാധനങ്ങൾ വിതരണം ചെയ്യ്തത്.

പുഴുവരിച്ച നിലയില്‍ കാണപ്പെട്ട അരി  റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയോ ,അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് അറിയിക്കുകയും ചെയ്യ്തു.പഴകി പിഞ്ചിയ വസ്ത്രങ്ങളാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു.

Tags :
Complaints that rotted rice and unusable clothesWayanad disaster area
Next Article